accident

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട് പിന്നോട്ടിറങ്ങിയ ടിപ്പർലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പായിപ്ര സഹകരണസംഘം കളക്ഷൻ ഏജന്റായ പേഴയ്ക്കാപ്പിള്ളി താണിച്ചോട്ടിൽ മീരാൻകുഞ്ഞിന്റെ മകൻ ഷിയാസാണ് (40) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം.

തട്ടു പറമ്പ് - പള്ളിപ്പടി റോഡിൽ ടിപ്പർ ലോറി ലോഡുമായി കയറ്റംകയറുന്നതിനിടയിൽ ഓഫാകുകയും പിന്നിലേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം വൈകിട്ടത്തെ കളക്ഷൻ പിരിവിനായി ബൈക്കിൽ റോഡിലേക്കിറങ്ങിയ ഷിയാസിന്റെ ദേഹത്തുകൂടി ടിപ്പർ കയറി ഇറങ്ങുകയായിരുന്നു. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ : നൗഫിയ, മക്കൾ: നബ്‌ഹാൻ, മൻഹ ഫാത്തിമ, മുഹമ്മദ് അഫാൻ.