muthoot-logo

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്പപനയ്ക്ക് (ഐപിഒ) മുന്നോടിയായി നങ്കൂര നിക്ഷേപകരിൽ നിന്ന് 284.99 കോടി രൂപ സമാഹരിച്ചു.ഇവർക്കായി 97,93,812 ഇക്വിറ്റി ഓഹരികളാണ് അനുവദിച്ചത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 291 രൂപ വിലനിലവാരത്തിലാണ് വിതരണം നടന്നത്.

കമ്പനിയുടെ ഐപിഒ ഡിസംബർ 18 മുതൽ 20 വരെയാണ്. ഓഹരി വില്പനയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞത് 51 ഓഹരികൾക്കും തുടർന്ന് 51ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.