eloor

ഏലൂർ : ഏലൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ വിഷൻ സെന്റർ മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. പ്രാഥമിക നേത്രപരിചരണവുമായി ബന്ധപ്പെട്ട കാഴ്ച്ചാ പരിശോധന, കണ്ണട നിർണയം, തിമിര നിർണയം, കണ്ണിനുള്ളിലെ മർദ്ദ പരിശോദന , സ്കൂൾ വിദ്യാർത്ഥികളുടെ നേത്രപരിശോധന, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. മരണാനന്തരം നേത്രം ദാനം നൽകിയമഞ്ഞുമ്മൽ പരിക്കാപ്പള്ളി ദിജേഷിന്റെ കുടുംബാങ്ങളെ ആദരിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ. രാജൻ കെ.ആർ, ഡോ. സെലിൻ ടെൻസി, ടി.എം. ഷെനിൻ, പി.എ.ഷെറീഫ്, ഡോ. സമിത പടിക്കൽ എന്നിവർ സംസാരിച്ചു.