കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഇന്ന് സൗത്ത് കളമശേരി ടി.വി.എസ് ജംഗ്ഷനിലെ

ആഷിസ് കൺവെൻഷൻ സെന്ററിൽ നടക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനവും

കുടുംബസംഗമവും കലാപരിപാടികളും ഇതിന്റെ ഭാഗമായുണ്ടാകും.

രാവിലെ 9ന് പതാക ഉയ‌ർത്തുന്നതോടെ കൺവെൻഷന് തുടക്കമാകും. തുട‌ർന്ന് രജിസ്ട്രേഷനും വാ‌ർഷിക പൊതുയോഗവും.

11ന് ചേരുന്ന പൊതുസമ്മേളനത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ സ്വാഗതം പറയും. ചടങ്ങിൽ കേരള സംഗീതനാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടി വിൻസി അലോഷ്യസ്, അന്താരാഷ്ട്ര അവാർഡ് നേടിയ പാരഗൺ റസ്റ്റോറന്റ് ഗ്രൂപ്പ് എം.ഡി. സുമേഷ് ഗോവിന്ദ് എന്നിവരെ ആദരിക്കും.

കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്, ടോസ്റ്റ് ജനറൽ കൺവീനറും പൗൾട്രി ഫാ‌ർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി ജനറൽ സെക്രട്ടറിയുമായ ടി.എസ്. പ്രമോദ്, ബേക്‌സ് ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ് എന്നിവർ ആശംസകൾ നേരും.

മേർസിലീസ് ഐസ്ക്രീം മാനേജിംഗ് ഡയറക്ടർ ജോസഫ് എം. കടമ്പുകാട്ടിൽ ബിസിനസ് ഗസ്റ്റ് ആയിരിക്കും. അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ജി. സുധീഷ്‌കുമാർ, വർക്കിംഗ് പ്രസിഡന്റുമാരായ പ്രസാദ് ആനന്ദഭവൻ, സി. ബിജുലാൽ, വൈസ് പ്രസിഡന്റുമാരായ ബി. ജയധരൻ നായർ, കെ.എം. രാജ, ടി.എസ്. ബാഹുലേയൻ, എൻ. സുഗുണൻ, മുഹമ്മദ് ഷെരീഫ്, അസീസ്, പി.പി. അബ്ദുൾ റഹ്‌മാൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.യു. നാസർ, വി. വീരഭദ്രൻ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്,

ജെ. റോയി, മുഹമ്മദ് ഗസ്സാലി, സ്കറിയ, സിൽഹാദ്, അനീഷ് ബി. നായർ, മുഹമ്മദ് ഷാജി എന്നിവർ സന്നിഹിതരായിരിക്കും. സംസ്ഥാന ട്രഷറ‌ർ എൻ. അബ്ദുൾ റസാഖ് നന്ദി പറയും.

ഉച്ചയ്ക്ക് ഒന്നിന് പൊതുയോഗത്തിൽ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും. അഡ്വ. അനൂപ് വി. നായർ വരണാധികാരിയാകും. 3ന് കുടുംബസംഗമവും കലാപരിപാടികളും, തുടർന്ന് തൊടുപുഴ അശ്വതി ബീറ്റ്സിന്റെ മെഗാഷോ.