മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 19ന് ആരംഭിക്കും. വൈകിട്ട് യജ്ഞാചാര്യൻ ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയുടെ ആചാര്യത്വത്തിൽ ആരംഭിക്കുന്ന മാഹാത്മ്യ പാരായണം 26 വരെ തുടരും. തിരുവാതിര ദിവസമായ 27ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വേദസാര ശിവസഹസ്രനാമ ലക്ഷാർച്ചന രാവിലെ 6 ന് ആരംഭിച്ച് വൈകിട്ട് 6.30ന് കലശാഭിഷേകത്തോടുകൂടി സമാപിക്കും.