മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദശവതാരം ചന്ദനചാർത്ത് മഹോത്സവം ആരംഭിച്ചു. 27ന് സമാപിക്കും. എല്ലാദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 7വരെയാണ് ദർശന സമയം. ക്ഷേത്രം മേൽശാന്തി വാരണംകോട് ശങ്കരൻ പോറ്റിയുടെ കരവിരുതിൽ മൂലബിംബത്തിൽ ഭഗവാന്റെ പത്ത് അവതാരവും ചന്ദനത്തിൽചാർത്തും.