
വരാപ്പുഴ : സെന്റ് ജോർജസ്.എച്ച്.എസ്. എസ് പുത്തൻപള്ളി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കരിക്ക് വിൽക്കുന്ന വീട്ടമ്മയ്ക്ക് "ഉപജീവനം" പദ്ധതിയുടെ ഭാഗമായി കുട നൽകി. പ്രിൻസിപ്പൽ എലിസബത്ത് ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജൂജൻ വില്ലി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഷീല ടെല്ലസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എസ്. ബിന്ദു, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഡിജോ തോമസ്,എൻ.എസ്.എസ് വളന്റിയർ അബിയ ബിനു എന്നിവർ സംസാരിച്ചു