ph
മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ

കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി " സെമിനാർ നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സർവകലാശാല അദ്ധ്യാപകൻ ഡോ.കെ.എം. സംഗമേശൻ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. വിജയൻ, കേരള ഡയലോഗ് സെന്റർ പ്രതിനിധി ഖാദർ ഇളമന, വനിത വേദി പ്രസിഡന്റ് വിജയലക്ഷ്മി ചന്ദ്രൻ, ഐ.പി. ജേക്കബ്, ജോളി. പി.ജോസ്, സതീഷ് പനക്കൽ, പി.കെ. കുട്ടൻ, പി.ആർ. ആനന്ദ് എന്നിവർ സംസാരിച്ചു.