cbse

കൊച്ചി: സി.ബി.എസ്.ഇ പ്രോഗ്രാം കോ ഓർഡിനേറ്റർമാരുടെ പരിശീലനം വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിൽ നടന്നു. സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യൂക്കേഷൻ മാസ്റ്റർ ട്രെയിനറായ ഡോ. പി.യു. അബ്ദുൾ ജലീലും സി.ബി.എസ്.ഇ മാസ്റ്റർ ട്രെയിനർ ജോജി പോളും ക്ലാസെടുത്തു. വിവിധ ജില്ലകളിൽ നിന്നായി 60 പ്രിൻസിപ്പൽമാർ പങ്കെടുത്തു.

ടോക് എച്ച് സ്‌കൂൾ പ്രസിഡന്റ് അലക്‌സ് മാത്യു, പ്രിൻസിപ്പൽ ജുബി പോൾ, ഭവൻസ് മുൻഷി വിദ്യാശ്രം പ്രിൻസിപ്പലും ഡിസ്ട്രിക് ട്രെയിനിംഗ് കോ ഓർഡിനേറ്റുമായ ലത എന്നിവർ സംസാരിച്ചു.