exhibition

കൊച്ചി: മട്ടാഞ്ചേരി ജ്യൂ ടൗണിലെ നിർവാണ ആർട്ട് കളക്ടീവിന്റെ നേതൃത്വത്തിൽ എട്ട് കലാകാരന്മാർ പങ്കെടുക്കുന്ന 'ദ സ്‌ട്രോക്‌സ് കം ലൈക് സ്പീച്ച്' ചിത്രപ്രദർശനം ആരംഭിച്ചു. ചിത്രകാരി ബിന്ദി രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
വി. സരേഷ് കുമാർ, ഡോ. റോസ ജുജു എബ്രഹാം, ലിനി ഡാനിയേൽ, എൻ.എം. വിശാൽ, ദിലീപ് സുബ്രഹ്മണ്യൻ, സിംന കീർത്തി, ഷീല സൈമൺ, എ. ലിഖിൽ കലാധരൻ എന്നിവരുടെ 50 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശന സമയം. 27ന് പ്രദർശനം സമാപിക്കും.