തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവ ആറാട്ടിനോടനുബന്ധിച്ച് ഭഗവാൻ എഴുന്നള്ളുന്ന ക്ഷേത്രം മുതൽ സ്റ്റാച്യു വരെയുള്ള റോഡ് ഹിന്ദു ഐക്യവേദി ശുചീകരിച്ചു. ഐക്യവേദി താലൂക്ക് സെക്രട്ടറി അനീഷ് ചന്ദ്രൻ, മുനിസിപ്പൽ പ്രസിഡന്റ് ജയചന്ദ്രൻ, ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, മണ്ഡലം സെക്രട്ടറി രതീഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. ഉണ്ണി, കൗൺസിലർമാരായ രാധിക വർമ്മ, വള്ളി മുരളീധരൻ, സാവിത്രി നരസിംഹറാവു, സുധ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.