basal
ഉമ്മൻ ചാണ്ടി സ്മാരക വായനശാലക്ക് കെപിസിസി വിചാർ വിഭാഗ് നൽകുന്ന പുസ്തകസമ്മാനം വിതരണോത്ഘാടനം അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് നിർവഹിക്കുന്നു

അങ്കമാലി:ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ചമ്പന്നൂരിൽ ആരംഭിച്ച ഉമ്മൻ ചാണ്ടി സ്മാരക വായനശാലയിൽ കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി വായനയെ പ്രോത്സാഹിപ്പിക്കാൻ 'കൂടെയുണ്ട്കരുതലായ്' പദ്ധതി പ്രകാരം സമ്മാനമായി പുസ്തകങ്ങൾ നൽകി. വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് അങ്കമാലി ബേസിൽ ബുക്സ് ഉടമ ബേസിൽ മെച്ചേരിയിൽ നിന്നും പുസ്തകം വാങ്ങി വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ മനു നാരായണൻ, ഷൈനി മാർട്ടിൻ,കേരള പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. വി മുരളി, കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ജനറൽ സെക്രട്ടറി ബാബു കാവാലിപ്പാടൻ, ബൂത്ത്‌ പ്രസിഡന്റ്‌ ടി. കെ. തങ്കപ്പൻ, അനീഷ് മണവാളൻ, ആൻമരിയ ടോമി, സി. കെ.സൈമൺ, അനിത ജോൺസൻ, റിൻസ് ജോസ്, മാർട്ടിൻ മാത്യു, കെ. ആർ സുബ്രൻ, സെൻജോ പുളിയനം, എം. എൻ. സത്യൻ,ബിജു മലയാറ്റൂർ, പൗളി ബേബി, ബിന്ദു സുരേഷ്, സോണിയ തുടങ്ങിയവർ സംസാരിച്ചു.