
തൃപ്പൂണിത്തുറ: ഉദയംപേരൂർ ദയ ചാരിറ്റബിൾ സൊസൈറ്റിയും ആരക്കുന്നം ഏ.പി. വർക്കി മിഷൻ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ദയ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കെ.എൻ. ശശി അദ്ധ്യക്ഷനായി. കാർഡിയോളജി, നേത്രവിഭാഗം, ഡയബെറ്റിക് ന്യൂറോപ്പതി, ലബോറട്ടറി, ഇ.സി.ജി, ഷുഗർ, ബ്ലഡ് ടെസ്റ്റ് എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ക്യാമ്പിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ഡോ. കെ.ജി.രാമദാസ്, സജീവ് കരുണാകരൻ, സി.എസ്. കാർത്തികേയൻ, സുജിത് വർഗീസ്, ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.