പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം 857-ാം നമ്പർ പെരുമ്പാവൂർ എസ്.എൻ.ഡി.പി. ശാഖയുടെ കീഴിലുള്ള ഗുരുകൃപ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനം എസ്.എൻ.ഡിപി.യോഗം കുന്നത്തു നാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. പരേതനായഎം കെ. വിശ്വനാഥൻ മാസ്റ്ററുടെ മുതുകാട്ട് വസതിയിൽ ശാഖാ പ്രസിഡന്റ് ടി.കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സുബശ്രീകുമാർ. മരട് (കാഞ്ഞിരമറ്റം നിത്യ നികേതനം ആ ശ്രമം) മുഖ്യ പ്രഭാഷണം നടത്തി. മുൻയൂണിയൻ പ്രസിഡന്റും ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് മുൻഎക്സിക്യുട്ടീവ് ഡയറക്ടറുമായ അമ്പാടി.എ. വിജയൻ , ശാഖാ വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ, സെക്രട്ടറി സി.കെ. സുരേഷ് ബാബു,, അമൃത വിശ്വവിദ്യാലയം പ്രിൻസിപ്പൽ സുധീഷ് മണലിന്റ, യൂണിയൻ കമ്മിറ്റി അംഗം എം.എസ്.സുനിൽ , വനിതാ സംഘം പ്രസിഡന്റ് കമലമ്മ ടീച്ചർ, വിവിധ കുടുംബയോഗം ഭാരവാഹികളായ എം.വി.ചിദംബരൻ, എൻ.ജി.തമ്പി, വത്സല രവികുമാർ, അഡ്വ.ഷാഗി തൈവളപ്പിൽ ഡോ. ഡലീഷ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.