കൊച്ചി: വ്യവസായ സംരംഭകരുടെ ആഗോള കൂട്ടായ്മയായ ദി ഇൻഡസ് ഓൺട്രപ്രണേഴ്‌സിന്റെ (ടൈ) കേരള ചാപ്റ്റർ ഏർപ്പെടുത്തിയ 'ഇക്കോസിസ്റ്റം എനേബ്ലർ" അവാർഡിന് മാദ്ധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ആർ. റോഷൻ അർഹനായി. കേരളത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും നൽകിവരുന്ന സംഭാവനകൾക്കാണ് പുരസ്‌കാരം. ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ടൈകോൺ സംരംഭക സമ്മേളനത്തിൽ ടൈ ഗ്ലോബൽ ബോർഡ് ഒഫ് ട്രസ്റ്റീസ് ചെയർമാൻ ശങ്കർ റാം, ഭാരത് ബയോടെക് എം.ഡി സുചിത്ര എല്ല എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. സി.ജി.എച്ച് എർത്ത് സ്ഥാപകൻ ജോസ് ഡൊമിനിക്കിനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. സുമേഷ് ഗോവിന്ദ് (പാരഗൺ ഗ്രൂപ്പ് ഒഫ് റെസ്റ്റോറന്റ്‌സ്), ഹർഷ മാത്യു (മനോരമ), ബവിൽ വർഗീസ് (സി ഇലക്ട്രിക്), റമീസ് അലി (ഇന്റർവെൽ), സന്ദിത് തണ്ടാശേരി (നവാൾട്ട്) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.