nedu
നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്ക്പ്രസിഡന്റ് സായി പുല്ലൻ പൊതു യോഗത്തിൽഅദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.

കുറുപ്പംപടി : നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് സായി പുല്ലന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബാങ്ക്ഓഡിറ്റ് വർഷത്തിൽ 50.1ലക്ഷം ലാഭം നേടിയതായും വയോമിത്ര സീനിയർ സഹകാരി പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു. വൈസ് പ്രസിഡന്റ് എൽദോ കെ ചറിയാൻ വി.സി. രവി, എൽദോസ് തേരോക്കാട്ടിൽ , ജിനോജ് സാജൻ, ജോസഫ് കെ എം, കെ കെ മോഹനൻ,ശോഭന വിജയകുമാർ,സിനി കുര്യാക്കോസ്,സൗമ്യ എജി, ബിജു എം ജേക്കബ് എന്നിവർ സംസാരിച്ചു