amai
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ അർദ്ധ വാർഷിക കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന സംസാരിക്കുന്നു

കൊച്ചി: ശാസ്ത്രീയ ആയുർവേദ ചികിത്സയ്ക്ക് ആഗോള അംഗീകാരമുള്ള കേരളത്തിൽ ഓൾ ഇന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) അർദ്ധ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ ഡോ. സിരി സൂരജ്, ഡോ. ബി. രാജേഷ്, സംസ്ഥാന വനിതാ ചെയർപേഴ്‌സൺ ഡോ. എം.എ. അസ്മാബി, സോൺ സെക്രട്ടറിമാരായ ഡോ. വരുൺ നടരാജ്, ഡോ. ജോയ്‌സ് ജോർജ്, ഡോ. അർജുൻ, ഡോ. ബിനോയ്, ഡോ. സത്യേന്ദ്രൻ, ഡോ. ആനന്ദ് എന്നിവർ സംസാരിച്ചു.