y

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണവും സാംസ്കാരിക കൂട്ടായ്മയും ലായം കൂത്തമ്പലത്തിൽ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി. സാംസ്കാരിക സമ്മേളനം ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ. മോഹനൻ, കൊച്ചിൻ കോർപ്പറേഷൻ യുവജന വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, ടി.കെ. മനോഹരൻ, കെ.ആർ. അപ്പു, ഡോ. ആർ. ശശികുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.