tony-fernandas

ആലുവ: ആലുവ ജനസേവ ചെയർമാനായി ജോസ് മാവേലിയെ 28-ാമത് വാർഷിക ജനറൽബോഡി യോഗം വീണ്ടും തിരഞ്ഞെടുത്തു. ഡോ. ടോണി ഫെർണാണ്ടസ് (മുഖ്യരക്ഷാധികാരി), കവിയൂർ പൊന്നമ്മ, ഡോ. സി.എം. ഹൈദരാലി (രക്ഷാധികാരികൾ), അഡ്വ. ചാർളി പോൾ (പ്രസിഡന്റ്), ഇന്ദിരാ ശബരിനാഥ് (ജനറൽ സെക്രട്ടറി) എം. സി. ലുക്കാ (ട്രഷറർ), പി.സി. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്), മേഴ്‌സി വിനു (ജോയിന്റ് സെക്രട്ടറി), കെ.ജെ. ജോസഫ് (വൈസ് ചെയർമാൻ), ജോബി തോമസ് (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.
2018 ൽ ജനസേവയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും ജോസ് മാവേലിയെ റിമാൻഡിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് ചെയർമാൻ സ്ഥാനം രാജിവെച്ച ജോസ് മാവേലി കോടതിയിലൂടെ നിരപരാധിത്വം തെളിയിച്ച ശേഷമാണ് വീണ്ടും ജനസേവയുടെ നേതൃസ്ഥാനത്ത് തിരികെയെത്തുന്നത്.

2020ൽ ജനസേവ 'ശിശുഭവൻ" പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും നിരവധി നിർദ്ധന വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ടിത വിദ്യാഭ്യാസം നൽകിയും ലാപ്‌ടോപ്പ്, സൈക്കിൾ, യൂണിഫോം തുടങ്ങിയവ നൽകിയും ജീവകാരുണ്യ മേഖലയിൽ ഇന്നും സജീവമാണ്.