
കൊച്ചി: കേരള കാർട്ടൂൺ അക്കാഡമി ചെയർമാനായി സുധീർനാഥിനെയും സെക്രട്ടറിയായി എ. സതീഷിനെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.
ബി. സജീവ്, അനൂപ് രാധാകൃഷ്ണൻ (വൈസ് ചെയർമാൻമാർ), സജീവ് ശൂരനാട് (ജോയിന്റ് സെക്രട്ടറി), അഡ്വ.പി.യു. നൗഷാദ് (ട്രഷറർ), കെ. ഉണ്ണികൃഷ്ണൻ, ബൈജു പൗലോസ്, സുരേന്ദ്രൻ വാരച്ചാൽ, സുഭാഷ് കല്ലൂർ, കെ.വി.എം. ഉണ്ണി, മധൂസ്, അനിൽ വേഗ, സജിദാസ് മോഹൻ, സതീഷ് എസ്. കോന്നി, എസ്. വിനു (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
കെ.എസ്.ആർ.ടി.സി
പെൻഷന് 71 കോടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഈ മാസത്തെ പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ 71 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസാേർഷ്യം വഴി ലഭ്യമാക്കാനായിരുന്നു ശ്രമം. ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സർക്കാർ അനുവദിച്ചത്. കോർപ്പറേഷന് ഒമ്പത് മാസത്തിനുള്ളിൽ 1,335 കോടിയാണ് സർക്കാർ നൽകിയത്. ഈ വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയത് 900 കോടിയാണ്.