ma-zgh
വികസന പ്രവർത്തനങ്ങൾ പൂർത്തിയായ മഴുവന്നൂർ ജംഗ്ഷൻ

കോലഞ്ചേരി: മഴുവന്നൂരിലെ വില്ലേജ് ഓഫീസ് ജംഗ്ഷൻ പാലം പുനർനിർമ്മാണം, ലൈബ്രറി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡ് ഉയർത്തൽ, കുളങ്ങാട്ടിൽതാഴം പാലം വീതി കൂട്ടൽ, വൈ.എം.എ പാലം വീതി കൂട്ടൽ തുടങ്ങി മേഖലയുടെ സമഗ്രവികസനം പൂർത്തീകരിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ. എ അറിയിച്ചു. മഴുവന്നൂർ വില്ലേജ് ഓഫീസ് പാലത്തിന് 20 ലക്ഷം, ലൈബ്രറി കലുങ്ക് റോഡ് വികസനത്തിന് 23 ലക്ഷം, കുളങ്ങാട്ടിൽത്താഴംപാലം റോഡ് എന്നിവയുടെ വീതി കൂട്ടലിന് 15 ലക്ഷം, വൈ.എം.എ പാലം പുനർനിർമ്മാണത്തിന് 12 ലക്ഷം ഉൾപ്പെടെ 70 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. എഴിപ്പുറം വെട്ടിക്കൽ പാലം പുനർനിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ പുരോഗമിച്ച് വരികയാണെന്നും എം.എൽ .എ പറഞ്ഞു.