pavakkulam

കൊച്ചി: പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാത്രി 8ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറും. 27ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമായാണ് നടത്തുക.

ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് നടതുറക്കൽ ,പള്ളിയുണർത്തൽ, ബ്രഹ്മകലശം. തുടർന്ന് പാവക്കുളം ഗൗരിശങ്കര നാരായണ സമിതിയുടെ നേതൃത്വത്തിൽ ശിവപുരാണ പാരായണം. വൈകിട്ട് ധരണി സ്‌കൂൾ ഒഫ് ആർട്‌സിന്റെ നേതൃത്വത്തിൽ ഭജനസന്ധ്യ എന്നിവ നടക്കും. ഉത്സവച്ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും കാർമ്മികത്വം വഹിക്കും.