y

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിന് മുൻവശം കളഞ്ചം പാലസിൽ നടന്ന ചിത്രകലോത്സവത്തിൽ തത്സമയം വരച്ച ചിത്രങ്ങളുടെ നേത്രോന്മീലനം നടത്തി. വൃശ്ചികോൽസവത്തോടനുബന്ധിച്ച് എ.എം.ഒ ആർട്ട് ഗാലറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 42-ാമത് ചിത്രകലോത്സവത്തിൽ 11 കലാകാരൻമാരാണ് ചിത്രങ്ങൾ തത്സമയം വരച്ചത്. ആറ് ദിനരാത്രങ്ങൾ നീണ്ടുനിന്ന ചിത്രരചനയുടെ സമാപന സമ്മേളനത്തിൽ വരച്ച ചിത്രങ്ങളുടെ മിഴിതുറക്കൽ ലോട്ടസ് പ്രോപ്പർട്ടീസ് എം.ഡി. ജയന്തൻ നമ്പൂതിരിപ്പാട്, എൻ. രാമകൃഷ്ണൻ പോറ്റി, കൗൺസിലർ രാധിക വർമ്മ, കെ.എസ്.ഇ.ബി എ.ഇ വി. ഗോപകുമാർ എന്നിവർ നിർവഹിച്ചു. എ.എം.ഒ രക്ഷാധികാരി പ്രകാശ് അയ്യർ അദ്ധ്യക്ഷനായി. ക്യൂറേറ്റർ സി.ബി. കലേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ആർട്ടിസ്റ്റുമാരായ ഡോ. നിർമല തമ്പുരാൻ, ടി.ആർ.സിന്ധു, രേഖ ബാബുരാജ്, ബിന്ദു അശോക്, വിപിൻദാസ്, സുനിൽകുമാർ, എസ്. അർജുൻ, രജനി സോമൻ, താര, എം.പി. ജയൻ എന്നിവർ പങ്കെടുത്തു.