നെടുമ്പാശേരി: കുന്നുകര സേവാഭാരതിയും കുന്നുകര എസ്.ബി.ഐ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച മെഗാ ജൻ ധൻ അക്കൗണ്ട്മേള സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശൻ ഉദ്ഘാടനം ചെയ്തു. കുന്നുകര സേവാഭാരതി വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷീജ ഷാജി, ശശിധരൻ, എ.ബി. മനോഹരൻ, ധന്യ തുടങ്ങിയവർ സംസാരിച്ചു. പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന പദ്ധതി, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതി എന്നിവയിലും എല്ലാവരും അംഗങ്ങളായി.