ആലങ്ങാട് : കരുമാല്ലൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി പാനലിന് വൻ വിജയം. പാനലിലെ 13 പേരും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ടി ഡി അനിൽകുമാർ, ഡാന്റി തോമസ്, കെ എസ് പ്രവീൺ, ലിബിൻ തോമസ്, എം വി വിൽസൺ, കലാമണ്ഡലം ശ്രീകുമാർ, സി കെ സുമീർ, ടി ടി സുരേഷ്, ജയ രാധാകൃഷ്ണൻ, കെ എം ഷൈജി, സിന്ധു കൃഷ്ണകുമാർ, പി കെ സുധീർ, എൻ വി സുനിൽ എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ. എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.