ആലുവ: ഹിന്ദു ഐക്യവേദി ആലുവ മുനിസിപ്പൽ സമിതി പ്രവർത്തക ക്ളാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് എ.ആർ. ഷൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.സി. ബാബു ക്ലാസെടുത്തു. താലൂക്ക് ജനറൽ സെക്രട്ടറി തൃദീപ്, സംഘടന സെക്രട്ടറി ബേബി എന്നിവർ സംസാരിച്ചു.