കാലടി: മലയാറ്റൂർ - നീലീശ്വരത്ത് പെട്രോൾ പമ്പിൽ ഇരു ബൈക്കുകളിലായി എത്തിയ മൂവർസംഘം മറ്റു വാഹനങ്ങൾക്ക് പമ്പിൽ കയറാൻ തടസമുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തത് ജോലിക്കാർ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്ക് തർക്കം അടിപിടിയിൽ കലാശിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. മർദ്ദനദൃശ്വം പമ്പിലെ സി.സിടിവിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. മൂന്നുപേർക്കെതിരെ കാലടി പൊലീസ് കേസടുത്തു.