പെരുമ്പാവൂർ: സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ. നേതാവുമായിരുന്ന എസ്.ശിവശങ്കരപ്പിള്ളയുട ഏഴാം ചരമവാർഷികത്തോട ബന്ധിച്ച് പുല്ലുവഴി പി കെ -വി. സ്മാരകമന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി. ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം കെ.കെ.അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്.ശിവശങ്കരപ്പിള്ള മെമ്മോറിയൽ പുരസ്കാരം കവി പി.കെ.ഗോപിക്ക് പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു. കമല സദാനന്ദൻ, കെ.എൻ. ദിനകരൻ, ബാബു പോൾ, എൻ. അരുൺ , ശാരദ മോഹൻ, മുണ്ടക്കയം സദാശിവൻ, രാജേഷ് കാവുങ്കൽ, അഡ്വ: രമേഷ് ചന്ദ്, കെ.പി. റെജിമോൻ, ജയ അരുൺ കുമാർ, രാജപ്പൻ.എസ്. തെയ്യാരത്ത് എന്നിവർ സംസാരിച്ചു.