ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സതേൺ റെയിൽവേ ഡിവിഷണൽ മാനേജർ എസ്. ശർമ്മ അറിയിച്ചു.

തിരുവനന്തപുരത്ത് ചേർന്ന റെയിൽവേ റീജിയണൽ ഉപദേശക സമിതി യോഗത്തിൽ കോൺഗ്രസ് അംഗം വി.പി. ജോർജിന്റെ ചോദ്യത്തിന് മറുപടിയായാണ് ഡിവിഷണൽ മാനേജർ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ആലുവയിൽ പടിഞ്ഞാറൻ കവാട നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമഗ്രമായ റിപ്പോർട്ട് ബെന്നി ബഹനാൻ എം.പിയുടെ നിർദേശപ്രകാരം കേന്ദ്ര സർക്കാരിന് സമർപ്പിച്ചുവെന്നും ഡിവിഷണൽ മാനേജർ അറിയിച്ചു.