
കൊച്ചി: കൊച്ചി ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയുടെ വാർഷിക സമ്മേളനം സമാപിച്ചു. കേരള ഗൈനക്കോളജി അസോസിയേഷൻ പ്രസിഡന്റ് ഡോ. അശ്വത് കുമാർ ഉദ്ഘാടനം ചെയ്തു.
കൊച്ചി ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ഗ്രേസി തോമസ് അദ്ധ്യക്ഷത വഹിച്ചു.
സിസേറിയൻ ശസ്ത്രക്രിയയിൽ അവിചാരിതമായി ഉണ്ടാകാൻ സാദ്ധ്യതയുള്ള അപകട സാദ്ധ്യതകളും പരിഹാര മാർഗങ്ങളും ആർത്തവവിരാമം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും വിവിധങ്ങളായ സ്ത്രീ രോഗങ്ങൾ പരിഹരിക്കുന്നതിന് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകളെടുത്തു.
150ൽപരം ഗൈനക്കോളജിസ്റ്റുകൾ പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി ഡോ. ഫെസി ലൂയിസ്, സയന്റിഫിക് ചെയർ ഡോ.രാധാമണി, ഡോ. ആർ. രശ്മി, ഡോ.എം. വേണുഗോപാൽ എന്നിവർ സംസാരിച്ചു.