ആലുവ: ആലുവ താലൂക്ക് എൻ.എസ്.എസ് യൂണിയൻ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് വിപിനേന്ദ്രകുമാർ ഉദ്ഘാടനവും ധനസഹായ വിതരണവും നിർവഹിച്ചു. പ്രതിനിധിസഭാ അംഗം പി. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. വിശ്വംഭരൻ, അമ്പാട്ട് ഹരികുമാർ, വി.ജി. രാജഗോപാൽ, എം.പി. ബാബു, എം.വി. വിപിൻ, സുരേന്ദ്രൻ, പി.എസ്. വിജയലക്ഷ്മി, മഞ്ജു കൃഷ്ണകുമാർ, ഗീത ഉണ്ണികൃഷ്ണൻ, സി. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.