
ആമ്പല്ലൂർ : കേരളം എന്ന മാനവികത എന്ന വിഷയത്തിൽ ഊന്നി പുരോഗമന കലാസാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സാബു ആമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. മുകുന്ദൻ അദ്ധ്യക്ഷനായി സ്റ്റാർ സിംഗർ ഫെയിം ആരഭി. എം.നായർ, മിമിക്രി താരം മനേഷ് മണി, സംഘം കൂത്താട്ടുകുളം മേഖലാ സെക്രട്ടറി ജോഷി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനൻ, യൂണിറ്റ് കമ്മിറ്റി അംങ്ങളായ എം. എ.ബിജു, ഉല്ലാസ് എന്നിവർ പങ്കെടുത്തു.