കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ആരാധനാക്രമ തർക്കത്തിൽ പേപ്പൽ ഡെലിഗേറ്റ് ആർച്ചുബിഷപ് സിറിൽ വാസിൽ മദ്ധ്യസ്ഥചർച്ച തുടരുന്നതിനിടെ മുന്നറിയിപ്പുമായി അതിരൂപതാ സംരക്ഷണസമിതി. അടിച്ചേല്പിക്കലിലൂടെ കുർബാനപ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് സമിതി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അതിരൂപതയിലെ 16 ഫൊറോനകളിൽ 12 ഇടങ്ങളിലെ വൈദികരുമായി ആർച്ചുബിഷപ്പ് സിറിൽ വാസിൽ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
ആരാധനാക്രമ തർക്കത്തിന്റെ ദൈവശാസ്ത്രപരവും മനസ്സാക്ഷിപരവുമായ പ്രശ്‌നങ്ങളാണ് വൈദികർ മുഖ്യമായും അവതരിപ്പിച്ചത്. പ്രതിനിധികളുടെ അഭിപ്രായം അവഗണിച്ച് പൊന്തിഫിക്കൽ ഡെലിഗേറ്റ് അടിച്ചേല്പിക്കൽ നയം തുടർന്നാൽ ഇടവകകളിൽ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന് അതിരൂപത സംരക്ഷണസമിതി അറിയിച്ചു.