ആലുവ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വാഴക്കുളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പെൻഷൻ ദിനാചരണം ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.എൻ. അച്ചുതൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. സെയ്തു മുഹമ്മദ്, എം.എ. ശ്രീധരൻ നായർ, കെ.പി. സുരേഷ് ബാബു, സി.കെ. അലിക്കുഞ്ഞ്, എസ്.എ.എം. കമാൽ, കെ.എ. ഷാജിമോൻ എന്നിവർ സംസാരിച്ചു.