1

പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിലെ ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും ചക്കാലക്കൽ ശിവദാസിന്റെ വസതിയിൽ നടന്നു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി.പി കിഷോർ ഉദ്ഘാടനം ചെയ്തു. കൊച്ചി യണിയൻ കൗൺസലർ ഇ.വി. സത്യൻ,എൻ.എസ് സുമേഷ്, പ്രദീപ് മാവുങ്കൽ, സീന ഷിജിൽ, ബീന ടെൽഫി, വാസന്തി സുരേഷ്, സുമ രാജാ റാം തുടങ്ങിയവർ സംസാരിച്ചു.