
കളമശേരി : കളമശേരി സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം ചേർന്നു . സർക്കാരിൽ നിന്ന് അംഗങ്ങൾക്ക് അനുവദിച്ച അംഗ സമാശ്വാസ നിധി പൊതുയോഗത്തിൽ വിതരണം ചെയ്തു . ബാങ്ക് പ്രസിഡൻന്റ് അനില ജോജോയുടെ അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ഡോൺ ഡേവിസ് വാർഷിക കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 254 കോടി രൂപ നിക്ഷേപവും 264 കോടി രൂപ പ്രവർത്തന മൂലധനവുമുള്ള ബാങ്ക് 2.28 കോടി രൂപ ലാഭത്തിലാണ് . ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിൽ പ്രവർത്തിക്കുന്ന ബാങ്ക് മെഡിക്കൽ ഷോപ്പ് , മെഡിക്കൽ ലാബ് , ജനസേവന കേന്ദ്രം,സ്കൂൾ മാർക്കറ്റ് എന്നിവ നടത്തുന്നുണ്ട്. എല്ലാവർഷവും വാർദ്ധക്യ പെൻഷൻ വിതരണവും മികച്ച വിജയം ലഭിച്ച വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ധനസഹായവും അവാർഡുകളും വിതരണം നടത്തുന്നുണ്ട് .ബാങ്കിലെ അംഗങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി 35000 രൂപ വരെ പലിശരഹിതവും മിതമായ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ വായ്പകളും വിതരണം ചെയ്യുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.കെ. കുട്ടി , മനാഫ് പുതുതായി,കെ.ജി. മോഹനൻ ,നിസാർ പള്ളത്ത് ,എം.ബി. പ്രകാശ്, കെ.എം. മുഹമ്മദ് റഷീദ് താനത്ത് ,വി കരുണാകരൻ ,ജൂലി പീയൂസ്, പി.എ. അബ്ദുള്ള എന്നിവർ സംസാരിച്ചു.