കൊച്ചി: കേരളകൗമുദിയുടെ ഏജന്റുമാരിൽ എറണാകുളം നഗരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ഇന്ന് ആദരിക്കും. 'പത്രാധിപരുടെ കുഞ്ഞുങ്ങൾക്ക് ആദരം" എന്ന പേരിലുള്ള പരിപാടി വൈകിട്ട് മൂന്നിന് കലൂർ ആസാദ് റോഡ് ഗുരുദേവ ക്ഷേത്രം ഹാളിൽ നടക്കും. കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്ത് ആദരം അർപ്പിക്കും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കലൂർ സൗത്ത് ശാഖാ പ്രസിഡന്റ് പി.ഐ. തമ്പി ആശംസ നേരും. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവൻ സ്വാഗതവും സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ നന്ദിയും പറയും.