
തോപ്പുംപടി: ഹാർബർ പാലത്തിന്റെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായിട്ടും നന്നാക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ജനകീയ സമിതി കൺവീനർ എ.ജലാൽ പാലത്തിൽ ഉപവാസ സമരം നടത്തി. ഹാർബർ പാലത്തിന്റെ ടാറിംഗ് മാത്രമല്ല പാലത്തിലെ അടിവശങ്ങളുടെ ഫില്ലറുകൾ ദ്രവിച്ചു കിടക്കുന്നത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഇതുവരെ ഉണ്ടായില്ല. നടപടി സ്വീകരിക്കാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പൊതുപ്രവർത്തകൻ കെ.എ.മുജീബ് റഹ്മാൻ പറഞ്ഞു.