padam

#പുറത്തിരുന്നവരെ കുടഞ്ഞ് താഴെയിട്ടു

കൊച്ചി: വല്ലാർപാടം പനമ്പുകാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. എഴുന്നള്ളത്തിനെത്തിച്ച തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആദികേശവാണ് ഇടഞ്ഞത്. ഉത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ രാവിലെയായിരുന്നു സംഭവം.

ആനപ്പുറത്തിരുന്ന രണ്ടു പേരെ കുടഞ്ഞ് താഴെയിട്ടെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. നാല് പേരാണ് ആനപ്പുറത്തുണ്ടായിരുന്നത്. രണ്ടു പേർ സമീപത്തെ മരക്കൊമ്പിൽ തൂങ്ങി രക്ഷപ്പെട്ടു. വീഴ്ചയിൽ ഒരാളുടെ കാലിന് പരിക്കേറ്റു. . ആന ഇടഞ്ഞെന്ന് തോന്നിയതോടെ മേളം നിറുത്തി ആനപ്പുറത്തിരുന്നവരെ താഴെയിറക്കാൻ പാപ്പാന്മാരടക്കം ശ്രമിച്ചെങ്കിലും ആന വേഗത്തിൽ ക്ഷേത്രത്തിന് പുറത്തേക്ക് നടക്കുകയായിരുന്നു. ആനപ്പുറത്തു നിന്ന് നിലത്തു വീണ രണ്ട് പേരെ ചവിട്ടാൻ ആന ശ്രമിക്കുന്നതിനിടെ ഇരുവരും ഓടി മാറുകയായിരുന്നു. ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി സമീപത്തെ പറമ്പിൽ തളച്ചു. പിന്നീട് ലോറിയിൽ കയറ്റിക്കൊണ്ടുപോയി.