ആലുവ: വണ്ടിപ്പെരിയാറിൽ ആറു വയസുകാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട കേസിൽ തെളിവുകൾ നശിപ്പിച്ച് ഡി.വൈ.എഫ്.ഐക്കാരനായ പ്രതിയെ രക്ഷപ്പെടുത്തിയ പൊലീസിന്റെയും സർക്കാരിന്റെയും നടപടിക്കെതിരെ മകളെ മാപ്പ് എന്ന പേരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റി നടത്തിയ ധർണ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എടത്തല നൊച്ചിമ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. എടത്തല സെൻട്രൽ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ആലുവ ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. സി.എം. അഷ്രഫ് അദ്ധ്യക്ഷത വഹിച്ചു.