cathaic
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന അതിജീവന യാത്രയ്ക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണത്തിൽല്‍ മലങ്കര ഓർത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

മൂവാറ്റുപുഴ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ ബിജു പറയന്നിലം നയിക്കുന്ന അതിജീവന യാത്രയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണ നൽകി. സ്വീകരണ സമ്മേളനം മോൺ. ഫ്രാൻസിസ് കീരംപാറ ഉദ്ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് ജോസ് പുതിയിടം അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ ആമുഖ സന്ദേശവും ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും രൂപതാ ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി. മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡോ. എം.പി. മത്തായി, രാജേഷ് ജോൺ, എൽദോ ബാബു വട്ടക്കാവിൽ, എം.ഇ. കുര്യക്കോസ് തുടങ്ങിയവർ ഐക്യദാർഡ്യ പ്രഖ്യാപനം നടത്തി. രാജീവ് കൊച്ചുപറമ്പിൽ, ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഐപ്പച്ചൻ തടിക്കാട്ട്, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫ. രാജീവ് ജോസഫ്, ജോസ് ഇലഞ്ഞിക്കൽ, രാജേഷ് പടന്നമാക്കൽ, റവ.ഡോ. ആന്റണി പുത്തൻകുളം തുടങ്ങിയവർ സംസാരി​ച്ചു. പോൾ ജോസഫ്, ജോജോ വടക്കേവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.