
കൊച്ചി: കേരള ലേബർ മൂവ്‌മെന്റ് ദ്വിദിന സംസ്ഥാന പരിശീലന ക്യാമ്പ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ തൊഴിലിടങ്ങൾ കോർപ്പറേറ്റു വല്കരണത്തിന് വിധേയമാവുമ്പോൾ തൊഴിലാളി സംഘാടന രീതികളിലും സമീപനങ്ങളിലും നവീകരണം അനിവാര്യമാവുകയാണെന്ന് ഹൈബി ഈഡൻ എം.പി. കേരള ലേബർ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി ലേബർ കമ്മിഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, പി.ഒ.സി ഡയറക്ടർ ഫാ. ജേക്കബ്ബ് ജി പാലക്കപ്പിള്ളി, വർക്കേഴ്‌സ് ഇന്ത്യ ഫെഡറേഷൻ ദേശീയ അദ്ധ്യക്ഷൻ ജോയി ഗോതരുത്ത്, ജനറൽ സെക്രട്ടറി കെ. യേശുരാജ, കെഎൽഎം അസിസ്റ്റന്റ് ഡയറക്ടർ, കെഎൽഎം ജനറൽ സെക്രട്ടറി ജോസ് മാത്യു, വനിതാ ഫോറം പ്രസിഡന്റ് ജോളി ജോബി, സംസ്ഥാന ട്രഷറർ ഡിക്‌സൺ മനീക്ക് തുടങ്ങിയവർ പ്രസംഗിച്ചു.