care-logo

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കും ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയായ കെയർ ഹെൽത്ത് ഇൻഷ്വറൻസും കോർപ്പറേറ്റ് സഹകരണത്തിന് ധാരണയായി. കെയർ ഹെൽത്തിന്റെ നൂതനമായ ഹെൽത്ത് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി സഹകരിക്കാൻ സന്തോഷമുണ്ടെന്നും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോൽസാഹിപ്പിക്കാനും ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും കെയർ ഹെൽത്ത് ഇൻഷ്വറൻസ് എച്ച്.ആർ ആൻഡ് റിസ്‌ക്ക് മേധാവി ചൗധരി ചന്ദ്രകാന്ത മിശ്ര പറഞ്ഞു.