നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഭരണം നിലനിറുത്തി. വി.എൻ. അജയകുമാർ, എം.വി. പത്മഘോഷ്, പി.എൻ. രാധാകൃഷ്ണൻ, ടി.ഡി. വിശ്വനാഥൻ, കെ.ആർ. വിൻസന്റ്, പി.ടി. സണ്ണി, ഡോ. സ്റ്റീഫൻ പാനികുളങ്ങര, യമുനാ ബാബു, സരിത ബിനോജ്, ടി.ഡി. സൗമ്യ, എൻ.ടി. അഭിലാഷ്, കെ.കെ. കൃഷ്ണൻകുട്ടി എന്നിവരെയാണ് തിരഞ്ഞെടുത്തത്.

കുറുമശേരി കവലയിൽ നടന്ന വിജയാഹ്ളാദ സമ്മേളനത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ. ഷിബു, ബാങ്ക് മുൻ പ്രസിഡന്റ് സി.എം. സാബു എന്നിവർ സംസാരിച്ചു.