mahi

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷനും (എംടിബിഡി), കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ഡിവിഷനും (എംസിഇ) എക്‌സ്‌കോൺ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും അത്യാധുനിക ടിപ്പറായ ബ്ലാസോ എക്‌സ് എംഡ്യൂറായും ബിഎസ്5 മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമ്മാണ ഉപകരണങ്ങളുമാണ് കമ്പനി പുറത്തിറക്കിയത്.

റോഡ്മാസ്റ്റർ, എർത്ത്മാസ്റ്റർ തുടങ്ങിയ മഹീന്ദ്രയുടെ ബിഎസ്5 നിർമ്മാണ ഉപകരണങ്ങളും, ബ്ലാസോ എക്‌സ് എംഡ്യൂറാ 35 ടിപ്പർ, ബ്ലാസോ എക്‌സ് 28 ട്രാൻസിറ്റ് മിക്‌സർ, 6കെഎല്ലോടുകൂടിയ ഫ്യൂരിയോ 10 ഫ്യുവൽ ബൗസർ എന്നിവ ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷനിൽ പ്രദർശിപ്പിച്ചു. നിർമാണ ആവശ്യങ്ങൾക്കായി വൈവിധ്യമാർന്ന ലോഡിങ്, ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റർ കോംപാക്ട് ക്രെയിൻ എന്ന ആശയവും മഹീന്ദ്ര അവതരിപ്പിച്ചു.