rasmi

അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ നായരങ്ങാടിയിൽ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. അങ്കമാലി വേങ്ങൂർ നായരങ്ങാടി അമ്പനാട്ട് വീട്ടിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും രാധാമണി അമ്മയുടെയും മകൾ രശ്മിദേവിയാണ് (54) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ഉടനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ശ്രീലേഖ, ജയശങ്കർ.