
തൃപ്പൂണിത്തുറ: സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ (സി.ജി.പി.എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷനേഴ്സ് ദിനം ആചരിച്ചു. ബെഫി. മുൻ അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സി.ജി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.ഉതുപ്പ് അദ്ധ്യക്ഷനായി. പി.ജി.ശശീന്ദ്രൻ, കെ.രവിക്കുട്ടൻ, ടി.വി. വിജയകൃഷ്ണൻ, കെ. പങ്കജാക്ഷൻ, കെ.എം.രാജൻ എന്നിവർ സംസാരിച്ചു.