
തൃപ്പൂണിത്തുറ: ആഭരണനിർമ്മാണ തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവയിൽ 29 ന് നടക്കുന്ന ധർണയ്ക്ക് മുന്നോടിയായി ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രവർത്തകയോഗം തൃപ്പൂണിത്തുറയിൽ ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.സോമസുന്ദരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി. അനിൽകുമാർ അദ്ധ്യക്ഷനായി. കമ്മിറ്റി തീരുമാനങ്ങൾ സെക്രട്ടറി ടി.വി.രാജൻ അവതരിപ്പിച്ചു. കെ.കെ. പ്രദീപ് കുമാർ, എ.എം. ദേവസികുട്ടി, ജഗദീഷ് ആചാരി എന്നിവർ സംസാരിച്ചു.