pf

കൊച്ചി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് തുക അടയ്ക്കുന്നതിന് വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എറണാകുളം ജില്ലയിൽ റിക്കവറി നടപടി ആരംഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ,
സ്‌കൂളുകൾ , ആശുപത്രികൾ, മറ്റു സൊസൈറ്റികൾ എന്നിവരുൾപ്പെട്ട സ്ഥാപനങ്ങളാണ് പി.എഫ് വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളത്. ഇ.പി.എഫ്.ഒ കേന്ദ്ര ഓഫീസിന്റെ നിർദ്ദേശപ്രകാരമാണിപ്പോൾ റിക്കവറി നടപടി തുടങ്ങുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ജില്ലയിലെ റിക്കവറി നടപടികൾ. കുടിശിക നിലനിൽക്കുന്ന സ്ഥാപനങ്ങൾ ഇ.പി.എഫ്.ഒയുടെ എറണാകുളം ജില്ല ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക ഉടൻ അടയ്ക്കണം. വിവരങ്ങൾക്ക്: 0484-233579, ro.kochi @epfindia .gov .in