
കൊച്ചി: ബി.ടി.എച്ച് റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ (നോർത്ത് വെസ്റ്റ്) വാർഷികാഘോഷം ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.ജി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ, പട്ടണം റഷീദ്, വർഗീസ് മംഗലശേരി, സി.സി. ഗംഗാധരൻ, എം. ലാൽ, ജി. അരുൺകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാഡമി കാറൽസ്മാൻ ചരിതം അവതരിപ്പിച്ചു.